തളിപ്പറമ്പ വ്യാപാര ഭവനിൽ ആദായ നികുതി പഠന ക്ലാസും ബോധവൽക്കരണവും നടത്തി
തളിപ്പറമ്പ : തളിപ്പറമ്പ മർച്ചൻസ് അസോസിയേഷൻ- ആദായ നികുതി വകുപ്പ് കണ്ണൂർ ചാപ്റ്റർ സംയുക്തമായി തളിപ്പറമ്പ വ്യാപാര ഭവനിൽ ആദായ നികുതി പഠന ക്ലാസും ബോധവൽക്കരണ വും നടത്തി. തളിപ്പറമ്പ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ. എസ്.റിയാസിൻറെ അധ്യക്ഷതയിൽ കണ്ണൂർ ടി ഡി എസ് വാർഡ് ഇൻകം ടാക്സ് ഓഫീസർ ഇ പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹേമലത.ആർ.എം( ഇൻകം ടാക്സ് ഇൻസ്പെക്ടർ ടിഡിഎസ് വാർഡ് കണ്ണൂർ), പ്രീത സത്യൻ( ഐ ടി ഒ വാർഡ് 3,കണ്ണൂർ) അതുൽ (ഇൻസ്പെക്ടർ, ഇൻകംടാക്സ്) എന്നിവർ ആദായനികുതി യുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ വ്യാപാരികൾക്കുള്ള സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ആദായ നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു.ചടങ്ങിന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു