ഓണാഘോഷത്തോടനു ബന്ധിച്ച് പുസ്തകപ്പൂക്കളമിട്ട് നരിക്കോട് നവോദയ ഗ്രന്ഥാലയം
നരിക്കോട് : ഓണാഘോഷത്തോടനു ബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാട നാൾ അണിയിച്ചൊരു ക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി. അക്ഷര സ്നേഹികൾ സംഭാവന ചെയ്ത ഇരുന്നൂറ്റമ്പത് പുസ്തകങ്ങളും പൂക്കളും മനോഹരമായി ചേർത്തു വെച്ചാണ് ഗ്രന്ഥാലയം വായനയുടെ ഓണക്കാലമൊരുക്കിയത്. മാവേലിയായെത്തിയ സൂരജിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് സാംസ്കാരിക പ്രവർത്തകനായ ജയചന്ദ്രൻ നെരുവമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമൻ അധ്യക്ഷനായി. കുന്നൂൽ പത്മനാഭൻ , തടിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു