ആത്മീയതയുടെ മറവിൽ കോടികൾ തട്ടിപ്പ്; പരാതിയിൽ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു
കണ്ണൂർ : ആത്മീയതയുടെ മറവിൽ കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു. ഹിമാലയൻ മിസ്റ്റിക് തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഡോ. അഷ്റഫ്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട് എന്നിവരുടെ പേരിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.