അങ്കണവാടികൾക്ക് ഫയർ എക്സ്റ്റിംഗ്വിഷർ, ഫർണിച്ചർ, ഫ്രൈപാൻ, റൈസ് സ്റ്റൈനർ എന്നിവ വിതരണം ചെയ്തു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് ഫയർ എക്സ്റ്റിംഗ്വിഷർ, ഫർണിച്ചർ, ഫ്രൈപാൻ, റൈസ് സ്റ്റൈനർ എന്നിവ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ വിതരണോൽഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ മുഹമ്മദ് ബഷീർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി വത്സല പി പി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി റജുല പി കൗൺസിലർമാരായ ശ്രീ അശോക് കുമാർ അഞ്ചാമര, ശ്രീ ചന്ദ്രബാബു, മുനിസിപ്പൽ സെക്രട്ടറി ശ്രീ സുബൈർ കെ പി എന്നിവർ ആശംസയർപ്പിച്ചസംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി സ്മിത കെ കുന്നിൽ സ്വാഗതവും അങ്കണവാടി വർക്കർ ശ്രീമതി ഗൗരി സി വി നന്ദിയും പറഞ്ഞു. നഗരസഭയിലെ 22 അങ്കണവാടി കൾക്കാണ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഫയർ എക്സ്റ്റിംഗ്വിഷർ, ഫർണിച്ചർ, ഫ്രൈപാൻ, റൈസ് സ്റ്റൈനർ എന്നിവ വാങ്ങി നൽകിയത്.