പ്രയാഗിൽ നടക്കുന്ന മഹാ കുഭ മേളയിൽ കേരളത്തിൽ നിന്നുള്ള ക്രീഡ ഭാരതിയുടെ നേതൃത്വത്തിൽ കളരി പ്രദർശനം നടത്തി
കണ്ണൂർ : പ്രയാഗിൽ നടക്കുന്ന മഹാ കുഭ മേളയിൽ കേരളത്തിൽ നിന്നുള്ള ക്രീഡ ഭാരതിയുടെ നേതൃത്വത്തിൽ കളരി പ്രദർശനം നടത്തി. മുന്ന് ദിവസങ്ങളിലായി നടന്ന കളരി പ്രദർശനം അരങ്ങ് കിഴടക്കി. കൈമെയ്യ് മറക്കുന്ന അഭ്യാസ പ്രകടനങ്ങളു മായി അരങ്ങ് കിഴടക്കുന്നത് കാണികൾ നെഞ്ചിടിപ്പോടെ നോക്കി നിന്നു. സുജിത്ത് ഗുരുക്കൾ. ശശികുമാർ ഗുരുക്കൾ അഫ്സൽ ഗുരുക്കൾ. കോട്ടൂർ പ്രകാശൻ ഗുരുക്കൾ.എന്നിവർ കളരി പ്രദർശനത്തിന് നേതൃത്വം വഹിച്ചു അങ്കത്താരി കോൽത്താരി എന്നിങ്ങനെ തെക്കൻ വടക്കൻ മുറകളാണ് തന്നിമ ചോരാതെ അവതരിപ്പിച്ചത്.