ജില്ലാ സ്കൂൾ കലോത്സവത്തിൽ അംഗീകാരപ്പെരുമ
തളിപ്പറമ്പ : സമഭാവനയുടെ കഥ പറഞ്ഞ്, അതിരുകളെക്കുറിച്ചും വേർതിരിവുകളെ ക്കുറിച്ചും ആഴത്തിൽ ഓർമിപ്പിച്ച കൂട്ടുകാർക്ക് ജില്ലാ സ്കൂൾ കലോത്സവ ത്തിൽ അംഗീകാരപ്പെരുമ. മികച്ച നാടകത്തിനൊപ്പം മികച്ച നടനെയും മികച്ച രണ്ട് നടിമാരെയും സമ്മാനിച്ചാണ് യുപി വിഭാഗം നാടകത്തിൽ തളിപ്പറന്പ് നോർത്ത് സബ് ജില്ലയിലെ ഇരിങ്ങൽ യുപി സ്കൂൾ ‘അതിരുകളില്ലാത്ത ആകാശത്തി’ ൽ തിളങ്ങിയത്. അവതരണ ത്തിലെ ലാളിത്യവും കുട്ടികളുടെ അഭിനയമികവും മികച്ചതായിരുന്നുവെന്ന് പ്രേക്ഷകരും വിലയിരുത്തി. നാടകത്തിൽ കണാരനായി വേഷമിട്ട കെ വി അനിരുദ്ധ് മികച്ച നടനായും കദീജയായി വേഷമിട്ട എം കെ സഹ്റയും സുഹറയായി വേഷമിട്ട കെ ശ്രിദലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. രവി ഏഴോം, രഞ്ജിത്ത് കണ്ണപുരം, രാജു ബദറുദ്ധീൻ എന്നിവരായിരുന്നു പരിശീലകർ.