മാലിന്യ മുക്തം നവകേരളം 2.0 പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു
കണ്ണൂർ : മാലിന്യ മുക്തം നവകേരളം 2.0 പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷത വഹിച്ചു. എൻ പ്രീജിത്ത്, ടി കെ പ്രമോദ്, കവിത കെ, ശ്രീശൻ ഇ കെ, ടി ദിവാകരൻ,കെ പ്രദീപ്കുമാർ,കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.