കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു
കണ്ണൂർ : മൂന്ന് ദിവസമായി കണ്ണൂരിൽ നടന്ന കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സാംസ്ക്കാരിക പെൻഷനിലെ അപാകതകൾ പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം എം. വിജിൻ എം.എൽ എ ഉൽലാടനം ചെയ്തു എ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വാടക സാധന വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. പി.എം ഷംസുദ്ദീൻ, സി.പി. മമ്മു ഹാജി, എൻ. കെ. അജയകുമാർ, ടി വി ബാലൻ, എം.കെ. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്തു.