പി.കെ നന്ദനൻ്റെ ചിത്രദർശനം കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ ചിത്രകാരൻ എ.സത്യനാഥാൻ പ്രദർശനം ഉൽഘാടനം ചെയ്തു
കണ്ണൂർ : പി.കെ നന്ദനൻ്റെ ചിത്രദർശന ത്തിന് തിരക്കേറുന്നു. കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ ചിത്രകാരൻ എ.സത്യനാഥാണ് പ്രദർശനം ഉൽഘാടനം ചെയ്തത്. ചിത്രകലാപരിഷത്ത് സിക്രട്ടറി വിനോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.നന്ദനൻ, ഗോവിന്ദൻ കണ്ണപുരം, നാസർ ചപ്പാരപ്പടവ് ,ബഷീർ, ദാമോദരൻ. എം, ഐശ്വര്യനന്ദനൻ, രാധ. എൻ.ടി, വിഷ്ണു സുരേന്ദ്രൻ, പുഷ്പ ദിനേശൻ, ഹരീന്ദ്രൻ ചാലാട്, ശിവരാജൻ എം സംസാരിച്ചു. അക്രിലിക് പെയിൻ്റിൽ ചെയ്ത 22 പ്രകൃതി ചിത്രങ്ങളും ചാർക്കോളിൽ ചെയ്ത മാധവിക്കുട്ടി, ഒ.വി.വിജയൻ തുടങ്ങിയവരുടെ പോർട്രെയ്റ്റുകളും പ്രദർശനത്തിനൊരു ക്കിയിട്ടുണ്ട്. പ്രദർശനം 24 ന് സമാപിക്കും.