കെ.സി.സി.പിഎൽ തൊഴിലാളികളും ജീവനക്കാരും ഡോ.ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു
നീലേശ്വരം : മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎൽ മാനേജിംഗ് ഡയരക്ടറും സാംസ്കാരിക പ്രവർത്തക നുമായ ഡോ.ആനക്കൈ ബാലകൃഷ്ണ നെ കെ.സി.സി.പിഎൽ തൊഴിലാളികളും ജീവനക്കാരും ആദരിച്ചു. കരിന്തളം പെട്രോൾ പമ്പു ഉദ്ഘാടന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉപഹാരം നൽകി. ടി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലാളി സംഘടനാനേതാക്കളായ ഐ. വി..ശിവരാമൻ, വി.വി. ശശീന്ദ്രൻ, എ.മാധവൻ, കെ.മോഹനൻ , കെ.വി. രാജേഷ് ബാബു , വി. തങ്കരാജൻ ,വി. കെ. രാജീവൻ, യു. കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.