തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂരിലും വളപട്ടണത്തും പോലീസ് റൂട്ട് മാർച്ച് നടത്തി
കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും വളപട്ടണത്തും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്ത മായി റൂട്ട് മാർച്ച് നടത്തി. കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസിന്റെ നേതൃത്വത്തിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. വിനുമോഹൻ പി എ, എസ് ഐ ശ്രീമതി. ദീപ്തി വി വി, എസ് ഐ ശ്രീ. അനുരൂപ് കെ 75 പോലീസ് സേനാംഗങ്ങളും ആർഎഎഫ് അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ അനിൽ കുമാർ യാദവ്, ഇൻസ്പെക്ടർ ശ്രീ ജി മനോഹരൻ, ഇൻസ്പെക്ടർ ശ്രീമതി. കെ എം കുമാരി, 60 ആർ.എ.എഫ് സേനാംഗങ്ങളും ഉൾപ്പെട്ട കണ്ണൂരിലെ റൂട്ട് മാർച്ച് താവക്കരയിൽ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാന്റിൽ അവസാനിച്ചു. വളപട്ടണത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) ശ്രീ. രാജേഷ് പിയുടെ നേതൃത്വത്തിൽ വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജേഷ് പി, എസ് ഐ ശ്രീ. ലതീഷ്. സി സി, എസ് ഐ ശ്രീ. വികാസ്, എസ് ഐ ഭാസ്കരൻ ഉൾപ്പെടെ 35 പോലീസ് സേനാംഗങ്ങളും ആർ.എ.എഫ് സെക്കന്റിൻ കമാണ്ടന്റ് സച്ചിൻ ജി, ഇൻസ്പെക്ടർ ശ്രീ ജി സുരേഷ് 60 ആർ.എ.എഫ് സേനാംഗങ്ങളും ഉൾപ്പെട്ട വളപട്ടണം റൂട്ട് മാർച്ച് അഴീക്കോട് അക്ലിയത്ത് സ്ക്കൂളിൽ നിന്നും ആരംഭിച്ച് പൂതപ്പാറ ടൗണിൽ അവസാനിച്ചു.