ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധവുമായി കണ്ണൂർ യൂത്ത് കോൺഗ്രസ്
കണ്ണൂർ : ശബരിമല സ്വർണക്കൊ ള്ളയ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖംമൂടിയണിഞ്ഞ് സൈക്കിളുന്തി, ‘പോറ്റിയെ കേറ്റിയെ..’ എന്ന പാട്ടുപാടിയാണ് തെരുവുകളിലൂടെ പ്രതിഷേധസമരം നടത്തിയത്.
സ്വർണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസിൽനിന്ന് തുടങ്ങിയ യാത്ര കാൽടെക്സിൽ സമാപിച്ചു. കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ. വി.പി. അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, ഫർസീൻ മജീദ്, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, എ. ജീന, ഫർഹാൻ മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു.