ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം നടത്തി
കണ്ണൂർ : ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം ഇന്ന് രാവിലെ 10 :30 ന് പഞ്ചായത്ത് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അർജുൻ പവിത്രൻ നിർവഹിച്ചു. പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം കെ സെയ്തു അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ഷർമി രാജ്, ഷഹദിയ മധുരിമ, സുനിത പി കെ, ഷർമിള അഫ്സർ, അപർണ കെ എം, വൈശാഖ് മുരളീധര്‍, വി .ഇ .ഒ ബിഷ ടി പി എന്നിവർ പങ്കെടുത്തു. 75 കുടുംബങ്ങൾക്ക് ബയോ കമ്പോസ്റ്റർ ബിൻ വിതരണത്തിനായി 162075 രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.