Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
ധർമ്മശാല : ധർമ്മശാല കണ്ണപുരം റോഡിൽ മൈസോണിന് സമീപം റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കൂറ്റൻ അക്വെഷ്യ മരമാണ് കടപുഴകിയത്. ആന്തൂർ നഗരസഭാ അധികൃതരുടെയും നാട്ടുകാരുടെയും സംയോജിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാവിലെ 10. 45 ആണ് സംഭവം. ബസ് സ്റ്റോപ്പിന് സമീപത്തെ കൂറ്റൻ അക്വെഷ്യ മരമാണ് കടപുഴകി വീണത്. വാർഡ് കൗൺസിലറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരം അപകടാവസ്ഥയിലാണ് എന്ന കണ്ടെത്തുകയും പിഡബ്ല്യുഡിയ്ക്ക് നഗരസഭ കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മരം ലേലത്തിന് വെച്ചിരുന്നെങ്കിലും ആരും ലേലത്തിന് എടുത്തിരുന്നില്ല. ഇതിനിടെയാണ് മരം വീണത്. വ്യാഴാഴ്ച രാവിലെ തന്നെ മരത്തിന് നേരിയ ചായിവുണ്ടെന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. ഈ സമയത്താണ് മരം കടപുഴകി പൂർണമായും റോഡിലേക്ക് വീണത്. ഉടൻതന്നെ നഗരസഭാ അധികൃതരും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു. മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിന് എതിർ വശത്തുണ്ടായിരുന്ന ട്രാൻസ്ഫോമറിന് സമീപമാണ് മരം വീണത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്