ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ പ്രദർശനം ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ : ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിന്ന് ഋത്വിക് ഘട്ടക് കണ്ട കാഴ്ചകൾ ഒരു കാലത്തിനും മായ്ക്കാനാവാതെ അവ കറുപ്പിലും വെളുപ്പിലും തുടിച്ചുനിൽക്കുന്നു. മേഘേ ധാക്കാ താരേയിലെ സുപ്രിയ ചൗധരിയും അനിൽ ചാറ്റർജിയുടെയും വിവിധ ഭാവങ്ങൾ, അവസാന ചിത്രമായ ജുക്തി താക്കോ ആർ ഗാപ്പോ എന്ന സിനിമയിൽ ഘട്ടക്കായി തന്നെ വേഷമിട്ട ചിത്രവും അപൂർവമായ കാഴ്ചാനുഭവം നൽകും. ഋതിക് ഘട്ടക്കിൻ്റെ പല പ്രായത്തിലും ഭാവത്തിലും ഷൂട്ടിങ് ഇടവേളകളിലെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്ലിൻ്റെ ഭാഗമായാണ് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനു ബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘ദ സബാൾ ട്ടേൺ വോയ്സ്’ പ്രദർശനത്തി ലാണ് മനോഹരമായ ഫോട്ടോകൾ പ്രദർശിപ്പിക്കു ന്നത്. തളിപ്പറമ്പ് ഹാപ്പിനെസ് സ്ക്വയറി ലൊരുക്കിയ ഘട്ടക്കിന്റെ വ്യക്തി–ചലച്ചിത്രജീവിതങ്ങൾ അനാവരണം ചെയ്യുന്ന നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി സി അജോയ്, സ്വാഗത സംഘം ജനറൽ കൺവീനർ ഷെറി ഗോവിന്ദ് എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ കിറ്റ് വിതരണോദ്ഘാടനം സി അജോയ് പി കെ സുരേന്ദ്രന് നൽകി നിർവഹിച്ചു. പ്രദർശനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും