കുടുംബശ്രീക്ക് 39 ലക്ഷത്തിൻ്റെ ഹാപ്പിനെസ്; കുടുംബശ്രീക്ക് 39 ലക്ഷം രൂപയുടെ വിറ്റുവരവ്
ധർമശാല : ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് എത്തുന്നവർക്ക് സന്തോഷത്തിൻ്റെ രുചി മധുരം വിളമ്പിയ കുടുംബശ്രീക്ക് 39 ലക്ഷം രൂപയുടെ വിറ്റുവരവ് കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകൾ വഴി ഫുഡ് കോർട്ടിൽ നിന്ന് 29 ലക്ഷം രൂപയും ഉൽപ്പന്ന വിപണന മേളയിൽ 10 ലക്ഷം രൂപയുമാണ് ലഭിച്ചത്.
11 കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകളും കേരളത്തിനു പുറത്തു നിന്നും നാല് കുടുംബശ്രീ എസ് എച്ച് ജി ഗ്രൂപ്പുകളുടെ ഭക്ഷ്യ യൂണിറ്റുകളുമാണ് രുചിമേളമൊരു ക്കുന്നത്. ഒഡിഷയിൽ നിന്നും ഗുപ്ത സോരിജി ഭക്ഷ്യ യൂണിറ്റ്, ഉത്തരാഖണ്ഡിൽ നിന്ന് നോർത്ത് ഈസ്റ്റ് തനതു വിഭവങ്ങളുമായി പൂജ ഭക്ഷ്യ യൂണിറ്റ്, ആന്ധ്രാപ്രദേശിൽ നിന്നും പേടിന്ത്ലമ ഭക്ഷ്യ യൂണിറ്റുമാണ് പുത്തൻ രുചികൾ പരിചയപ്പെടുത്താനായ് ഹാപ്പിനെസ്സ് ഫെസ്റ്റിൽ എത്തിയിരുന്നത്. വയനാട് കാസർകോട്, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നും സംരംഭകർ പങ്കെടുത്തിരുന്നു. അട്ടപ്പാടിയിലെ വനസുന്ദരിയും ഉണ്ടായിരുന്നു.