വലിയ ജനകീയ മുന്നേറ്റം സൃഷ്ടിച്ചാണ് വികസന മുന്നേറ്റ ജാഥ പ്രയാണം തുടരുന്നതെന്ന് എം വി ഗോവിന്ദൻ
കണ്ണൂർ : വലിയ ജനകീയ മുന്നേറ്റം സൃഷ്ടിച്ചാണ് വികസന മുന്നേറ്റ ജാഥ പ്രയാണം തുടരുന്നതെന്ന് ജാഥാലീഡർ എം വി ഗോവിന്ദൻ. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇതാണ് അനുഭവം. ജാഥ അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ അഭൂതപൂർവമായ ജനകീയമുന്നേറ്റമാണ് ദൃശ്യമാവുന്നത്. ജനങ്ങളുടെ വലിയ ഒഴുക്കാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും. വർഗീയതക്കെതിരെയും കേരളത്തിന്റെ വികസനത്തിനുമെന്ന ജാഥ ഉയർത്തുന്ന മുദ്രാവാക്യം ജനം ഏറ്റെടു ത്തുവെന്നതാണിത് വ്യക്തമാക്കുന്നത്. 27 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ശബരി പാത ഇൗ സർക്കാർ യാഥാർഥ്യമാക്കാൻ പോവുകയാണെനന് എം വി ഗോവിന്ദൻ പറഞ്ഞു. അങ്കമാലി എരുമേലി ശബരി റെയിൽപാതയുടെ മൊത്തം ചെലവിന്റെ 50ശതമാനമായ 1900 കോടിരൂപയാണ് സംസ്ഥാനം വഹിക്കുന്നത്. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കും. ലംപ്സംഗ്രാന്റ് വർധിപ്പിച്ചതി ലൂടെ 85 കോടി രൂപയുടെ ആനുകൂല്യം എട്ട് ലക്ഷം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലഭിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളന ത്തിൽ പറഞ്ഞു.