യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ബോധവല്‍ക്കരണം; വിമുക്തഭട സംഘടനയുടെ ആഹ്വാനം
കണ്ണൂർ : യുവാക്കളെ ലഹരി ഉപയോഗ ത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ബോധവല്‍ക്കരിക്കാനും വിമുക്തഭട സംഘടനയുടെ ആഹ്വാനം. കണ്ണൂരില്‍ ചേര്‍ന്ന ആര്‍മി മെഡിക്കല്‍ കോര്‍ ഇ.എസ്. എം. അസോസിയേഷന് വാര്‍ഷിക സമ്മേളനത്തിലാണ് വിമുക്ത ഭടന്മാരും അവരുടെ കുടുംബവും ലഹരിക്കെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. മിലിറ്ററി ആശുപത്രി കമാന്റിങ് ഓഫീസര്‍ മേജര്‍ മുരളീ കൃഷ്ണ സമ്മേളനം ഉത്ഘാടനം ചെയ്തു.കേണല്‍ സാവിത്രീ കേശവന് ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അസോസിയേഷന് പ്രസിഡണ്ട് വിജയന് പാറാലി അദ്ധ്യക്ഷത വഹിച്ചു. മേജര്‍ സച്ചിന് ജോര്‍ജ്ജ്, ലഫ്. കേണല്‍ കെ.പി. മാധവന്, ലഫ്. കേണല്‍ എം. ജയകൃഷ്ണന്, ബി. ആര്.പി ഉണ്ണിത്താന്, എം. സൗദാമിനി, അസോസിയേഷന് സെക്രട്ടറി കെ.പി. ചന്ദ്രന്, വി.എം. വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.