കൂടാളി താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബർ 14 മുതൽ 21 വരെ
കണ്ണൂർ : കൂടാളി താറ്റിയോട് ശ്രീ മഹാവിഷ് ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബർ 14 മുതൽ 21 വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുകയാണ് അതിന്റെ ഭാഗമായി നോട്ടീസ് പ്രകാശനം സോളാരിയ സോളാർ കമ്പനി മാനേജർ റജിൻ ക്ഷേത്രം പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കാര ഭട്ടതിരി ഇല്ലത്ത് കൃഷ്ണപ്രസാദ് നമ്പൂതിരി ക്ഷേത്രം സെക്രട്ടറി ചന്ദ്രശേഖരൻ മാസ്റ്റർ മറ്റ് ക്ഷേത്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു പതിനഞ്ചാമത് ഭാഗവത സപ്താഹ യജ്ഞമാണ് ഈ വർഷം ഇവിടെ നടക്കുന്നത് യജ്ഞചാര്യ ഭക്തപ്രിയ ശ്രീമതി രമാദേവി തൃപ്പൂണിത്തുറ ആണ് എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർ അറിയിച്ചു