പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ് പയ്യന്നൂർ അമ്പലം തെക്കെ മമ്പലം റോഡ് നവീകരണ പ്രവൃത്തി തുടങ്ങി
കണ്ണൂർ : പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ് – പയ്യന്നൂർ അമ്പലം – തെക്കെ മമ്പലം – എഫ്സിഐ ഗോഡൗൺ റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നു. പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത് ടി ഐ മധുസൂദനൻ എംഎൽഎ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സരിൻ ശശി അധ്യക്ഷനായി. വൈസ് ചെയർമാൻ പി ശ്യാമള, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ടി വിശ്വനാഥൻ, എം ആനന്ദൻ, പി യു രാജൻ, കെ പി രാജഗോപാലൻ, കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.