30 വർഷത്തെ ധീരോജ്വലമായ രാജ്യസേവനം; മുണ്ടേരി സ്വദേശിക്ക് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
മുണ്ടേരി : 30 വർഷത്തെ ധീരോജ്വലമായ രാജ്യസേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മുണ്ടേരി കുടുക്കിമൊട്ട സ്വദേശി ലതേഷ് കുമാറിന് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സർക്കിൾ ഇൻസ്പെക്ടർ സിറ്റി പോലീസ് SHO കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു.
ജന്മനാടായ മുണ്ടേരി കുടുക്കിമൊട്ടയിൽ മുണ്ടേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നൽകിയ സ്വീകരണ പരിപാടിയിൽ ടീം സോൾജിയേഴ്സ് കണ്ണൂർ, കുടുക്കിമൊട്ട ഹരിതം പച്ചക്കറി ടീം, കനാൽ പാലം പുഞ്ചിരി ടീം അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ ടി കെ എസ് വൈസ് പ്രസിഡന്റ് വിനോദ് ഏളയാവൂർ. വാർഡ് മെമ്പർ കെ ബാലൻ, എം ഷാജി, കെ വിനീഷ്, പി പ്രഗിൻ, ടി കെ എസ് ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ പരിയാരം തുടങ്ങിയവർ സംസാരിച്ചു.