തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അരടൺ വ്യാജ ക്യാരിബാഗുകൾ ലോറിയിൽനിന്ന് പിടിച്ചെടുത്തു
കണ്ണൂർ : തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അരടൺ വ്യാജ ക്യാരിബാഗുകൾ ലോറിയിൽനിന്ന് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിൽനിന്ന് വ്യാജ ക്യാരിബാഗ് വിതരണത്തിനെത്തിയ സലാല ഏജൻസിയുടെ ലോറിയിൽ നിന്നാണ് 570 കിലോ വ്യാജ ബയോ ബാഗുകൾ സ്ക്വാഡ് പിടിച്ചെടുത്തത്. മട്ടന്നൂർ, പേരാവൂർ, ശിവപുരം, ഇരിട്ടി, ഉളിക്കൽ എന്നിവിടങ്ങളിലുള്ള മൊത്ത വ്യാപാരികൾക്കായി വിതരണത്തിന് കൊണ്ടുപോകുകയായിരുന്ന നിരോധിത ഉത്പന്നങ്ങൾ കൂത്തുപറമ്പിൽ നിന്നാണ് സ്ക്വാഡ് പിടികൂടിയത്.
കെ.എൽ. 11 ബി.യു. 9848 എന്ന പാർസൽ ലോറിയിലെ ഇൻവോയ്സുകൾ പരിശോധിച്ചപ്പോഴാണ് കിലോഗ്രാമിന് 60 രൂപ എന്ന് രേഖപ്പെടുത്തിയ ഇൻവോയ്സുകൾ സ്ക്വാഡ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വിപണിയിൽ ബയോ ക്യാരിബാഗുകളുടെ വില കിലോഗ്രാമിന് 130 രൂപ മുതലാണ്. സാമ്പിളുകൾ ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റിന് വിധേയമാക്കി യപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തി. മാത്രമല്ല, കവറിലും ക്യാരിബാഗിന് പുറത്തും നിയമപ്രകാരമുള്ള ഉത്പാദനവിവരങ്ങളും രേഖപ്പെടുത്ത ലുകളും ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൂത്തുപറമ്പ് നഗരസഭയുടെ എം.സി.എഫിലേക്ക് മാറ്റി. പതിനായിരം രൂപ പിഴ ഒടുക്കിയശേഷം വാഹനം വിട്ടുകൊടുത്തു. പരിശോധന യിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഒന്നിലെ എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം പി.എസ്. പ്രവീൺ, ശ്രീഹരി, കൂത്തുപറമ്പ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാ രായ പി. സുബിൻ, പി.കെ. സജിത, അഞ്ജു ജോർജ് എന്നിവർ പങ്കെടുത്തു.