വായനാ വസന്തം വീട്ടിലേക്കൊരു പുസ്തകം പദ്ധതിക്ക് തുടക്കമായി
തളിപ്പറമ്പ : വായന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ”വായനാ വസന്തം വീട്ടിലോക്കൊരു പുസ്തകം” പദ്ധതിക്ക് പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ തുടക്കമായി. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ എം അനിൽകുമാർ അദ്ധ്യക്ഷനായി. താലുക്ക് പ്രസിഡന്റ് വി എം വിമല, ടി മോഹനൻ എന്നിവർ പ്രസംഗിച്ചു. എം ഇ ബാലചന്ദ്രൻ, ഡി രാജൻ എന്നിവർ നൽകിയ പുസ്തകങ്ങൾ താലൂക്ക് സെക്രട്ടറി ഏറ്റുവാങ്ങി. എം ദിനേശൻ സ്വാഗതവും സി ആനന്ദ് കുമാർ നന്ദിയും പറഞ്ഞു.