വി രാധാകൃഷ്ണൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
കണ്ണൂർ : അധ്യാപകനും, സംഘടനാനേതാവുമായി രുന്ന പി വി രാധാകൃഷ്ണൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ അധ്യാപക സുഹൃദ് വേദ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ ലൈബ്രററി മിനി ഹാളിൽ അനുസ് മരണ ചടങ്ങ് സംഘടിപ്പിച്ചു ദാമോദരൻ കല്യാശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കയനി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ എൻപി ജയപ്രകാശ് എസ്പി മധുസൂധനൻ എം കുഞ്ഞമ്പു സലീന സി എം കെ അരുണ എന്നിവർ സംസാരിച്ചു. വി ഇ കുഞ്ഞനന്തൻ സ്വാഗതവും എൻ തമ്പാൻ നന്ദിയും പറഞ്ഞു.