ജയിലുകളിൽ പണ്ടും ലഹരി വസ്തുക്കൾ സുലഭമായിരുന്നെന്ന് കെ സുധാകരൻ എംപി
കണ്ണൂർ : ജയിലുകളിൽ പണ്ടും ലഹരി വസ്തുക്കൾ സുലഭമായിരുന്നെന്ന് കെ സുധാകരൻ എംപി. ഇത് തടയാൻ സർക്കാരിന് ആവുന്നില്ല. കഴിവുകെട്ട സർക്കാരാണിത് എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്കു ജയിലിനുള്ളിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് എന്റെ വിചാരം. സ്കൂളുകളിലും ജയിലുകളിലും അടക്കം ലഹരി സുലഭമാണ്. പുതുതലമുറയെ വഴിതെറ്റിക്കുന്ന സമ്പ്രദാ യം നാട്ടിൽ സ്ഥായിയാണ്. അത് നിർത്താൻ സർക്കാരിന് ആവുന്നില്ലെങ്കിൽ അത് തെളിച്ചു പറയുകയാണ് വേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.