മട്ടന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ : മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇർഫാന (18) ൻ്റെ മൃതദേഹമാണ് പറശിനിക്കടവ് പുഴയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും, നാട്ടുകാരും മൃദദേഹം പുറത്തെടുത്തത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി