കാർപ്പന്ററി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം കണ്ണപുരം പി വി സ്മാരക ഹാളിൽ നടന്നു
പഴയങ്ങാടി : കാർപ്പന്ററി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം കണ്ണപുരം പി വി സ്മാരക ഹാളിൽ നടന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്ര മാക്കാനുള്ള ശ്രമമാണ് BJP യും RSS ഉം നടത്തുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി ദ്രോഹ നടപടി രജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയാണ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് യുണിയൻ ജില്ലാ പ്രസിഡണ്ട് അരക്കൻ ബാലൻ പറഞ്ഞു. പി വി സുരേഷ് അധ്യക്ഷത വഹിച്ചു. വിപി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ സത്യൻ, കെടി പ്രഭാകരൻ, എം വി ബാലൻ, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.