ഇന്ത്യക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ പിന്‍വലിക്കണം
ധര്‍മ്മശാല : ഇന്ത്യക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ പിന്‍വലിക്കണമെന്ന് ടൂറിസം എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനം വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടി കേരളത്തിലെ പരമ്പരാഗത മേഖലക്ക് തിരിച്ചടിയാകും. സമുദ്രോല്‍പ്പന്നങ്ങള്‍, കശുവണ്ടി, കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ ആഘാതം കേരളത്തിലുണ്ടാകുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
വിസ്മയപാര്‍ക്ക് ഓഡിറ്റോറിയത്തില്‍ യൂണിയന് ജില്ലാ പ്രസിഡണ്ട് എം.കരുണാകരന്റെ അധ്യക്ഷതയില്‍ കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണന്, കെ.കരുണാകരന്, കെ.പി.മോഹനന് സംസാരിച്ചു. എം.രാധാകൃഷ്ണന് രക്തസാക്ഷി പ്രമേയവും കെ.രാജന് അനുശോചന പ്രമേയവും കണ്ടപ്പന്‍ രാജീവന് പ്രവര്ത്ത ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.രാജീവന് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം.കരുണാകരന് (പ്രസിഡണ്ട്), സി.ഇ.രമേശന്, സദാനന്ദന് (വൈസ് പ്രസിഡണ്ട്), കെ.രാജീവന് (സെക്രട്ടറി), എന്‍.രാധാകൃഷ്ണന്, പി.ജി.പ്രദീപ് (ജോയിന്റ് സെക്രട്ടറി), ടി.ജിതിന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.