തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ മീലാദ് സന്ദേശ റാലി നടത്തി
കണ്ണൂർ : തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ മീലാദ് സന്ദേശ റാലി നടത്തി. ദഫും സ്കൗട്ട് അകമ്പടിയോടെ നൂഞ്ഞേരി മർകസുൽ ഹുദയിൽ നിന്നും ആരംഭിച്ച റാലി ചേലേരി മുക്കിൽ സമാപിച്ചു. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ റശീദ് ദാരിമി,ഇ വി അബ്ദുൽ ഖാദർ ഹാജി, ഉവൈസ് ആർ, അശ് റഫ് സഖാഫി പള്ളിപ്പറമ്പ്,കെ യൂസഫ് ഹാജി നൂഞ്ഞേരി, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ റഹ്മാൻ സഅദി ദാലിൽ, നസീർ സഅദി കയ്യങ്കോട്, അബ്ദുൽ റശീദ് മയ്യിൽ,ശബീർ സഖാഫി കയ്യങ്കോട്, സമീർ കയ്യങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.