കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ : ചെമ്പിലോട് ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 4, 5, 6, 7 തീയ്യതികളി ലായി നടക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ കലോത്സവ ലോഗോയുടെ പ്രകാശനം ചെയ്തു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ദാമോദരൻ ജില്ലാ പഞ്ചായത്ത് മെംബർ കെ.വി. ബിജു, മാനേജർ വത്സൻ മഠത്തിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 120 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 3000 കലാകാരൻമാരാണ് 14 ഓളം വേദികളിലായി 4 ദിവസങ്ങളിലായി കലാമേളയിൽ മാറ്റുരയ്ക്കുക. കെ. സുനിൽകുമാർ, ടി.പി. റീനാ കുമാരി, കെ. പ്രകാശൻ, റഷീദ. സി.പി, ടി. അബൂബക്കർ, റീന.സി.ആർ, ശ്രീവിദ്യ പി.വി. അബ്ദുൾ നാസർ, എന്നിവർ പങ്കെടുത്തു.