കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം തുലാം ഒന്നാം ശനി തൊഴുത് ആയിരങ്ങൾ
കണ്ണൂർ : കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം തുലാം ഒന്നാം ശനി തൊഴുത് ആയിരങ്ങൾ. തുലാം മാസദർശനത്തിന് വളരെ പ്രാധാന്യമുള്ള കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആദ്യ ശനിയാഴ്ച ദിനത്തിൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുലർച്ചേ അഞ്ചു മുതൽ ശബരിമല ദർശനായുള്ള മാല ധരിക്കലിന് നിരവധി അയ്യപ്പ ഭക്തരാണ് ക്ഷേത്രസന്നിധിയിലെ ത്തിയത്. ശനിശ്വരന് നീരാഞ്ജനം, ശനിപൂജ,നെയ് വിളക്കുംഎളള് തിരിയും സമർപ്പിക്കാനും പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ നിര ദൃശ്യമായി. വിശേഷാൽ പൂജകൾക്ക് മേൽശാന്തി മാരായ ഇ.എൻ. നാരായണൻ നമ്പൂതിരിയും ഇ. എൻ.ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പ്രസാദ ഊട്ടിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. രണ്ടാം ശനി തൊഴൽ ഒക്ടോബർ 26 നാണ് നടക്കുക.