കണ്ണൂർ തെക്കി ബസാർ ഫ്ളൈ ഓവർ ടെൻഡർ നടപടിയിലേക്ക്
കണ്ണൂർ : കണ്ണൂർ തെക്കി ബസാർ ഫ്ളൈ ഓവർ ടെൻഡർ നടപടിയിലേക്ക്. 77% ഭൂമി ഏറ്റെടുത്ത സാഹചര്യത്തിൽ ടെണ്ടർ നടപടിയിലേക്ക് കടക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള വരുമായി ചർച്ച നടത്തി. സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഭാഗമായി 3 റോഡുകളുടെ പ്രവൃത്തിയും ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തര ഇടപെടലാണ് തെക്കി ബസാർ ഫ്ളൈ ഓവറിന് ജീവൻ വെച്ചത്.