ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാനവാസ് ചുഴലിക്ക് സ്വീകരണം നൽകി
കണ്ണൂർ : ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് ഒ ഐ സി സി ഖത്തർ ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിതനായ പ്രവാസി വ്യവസായി ശ്രീ ഷാനവാസ് ചുഴലിക്ക് സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെസി വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി സി പ്രിയ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസിൾക്കും ഖത്തർ ഇൻകാസ് ഇരിക്കൂർ മണ്ഡലത്തിന്റെ നന്ദി