
കെകെഎൻപി എംജി വി എച്ച് എസ് എസിന് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം
പരിയാരം : കെകെഎൻപി എംജി വി എച്ച് എസ് എസിന് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം തളിപ്പറമ്പ്. ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പുരസ്കാരം പരിയാരം കെകെ എൻപിഎം ജിവിഎച്ച്എസ്എസിന്. നാടിന് ഗുണകരമാകുന്നതും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുന്ന തുമായ പ്രവർത്തനങ്ങൾ നടപ്പാക്കിയതിനാണ് പുരസ്കാരം. ജീവകാരുണ്യ പ്രവർത്തനം, ലഹരിവിരുദ്ധ പ്രവർത്തനം, ശുചിത്വ പരിപാലനം, പ്രൈമറി വിദ്യാർഥികൾക്കുള്ള ചിത്രജാലകം, സ്നേഹാരാമം, രക്തദാനം, ക്യാൻസർ രോഗികൾക്കുള്ള കേശദാനം, തളിപ്പറമ്പ് നിയോജക മണ്ഡലം ഡിജിറ്റൽ സാക്ഷരത, സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പങ്കാളിത്തം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ എൻഎസ്എസ് സജീവമായിരുന്നു. തിരുവനന്തപുരത്ത് പുരസ്കാര ദാന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആൻ്റണി രാജു എംഎൽഎയിൽ നിന്ന് പ്രോഗ്രാം ഓഫീസർ സി ഷീനയും പിടിഎ പ്രസിഡൻ്റ് വി.വി.ദിവാകരനും പുരസ്കാരം ഏറ്റുവാങ്ങി. എൻഎസ്എസ് വിഎച്ച്എസ്ഇ പ്രോഗ്രാം കോ ഓ ഡിനേറ്റർ ഡോ.പി.രഞ്ജിത്ത്, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ.ആർ എൻ.അൻസർ, പയ്യന്നൂർ റീജണൽ കോഓഡിനേറ്റർ സി ജയകൃഷ്ണൻ സംസാരിച്ചു. ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം പരിയാരം കെകെഎൻപിഎംജി വിഎച്ച്എസ്എസിന് ആൻ്റണി രാജു എംഎൽഎ സമ്മാനിക്കുന്നു.