കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന മുഖ്യ പ്രതി പിടിയിൽ
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത ബീഡി, പുകയില ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ കൊറ്റാളീ സ്വദേശി മജീഫ് കെ.പി.യെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. 2025 ആഗസ്റ്റ് 24-ന് മൂന്നുപേർ ചേർന്ന് ജയിലിലേക്ക് സാധനങ്ങൾ കടത്താൻ ശ്രമിക്കുകയായി രുന്നു. ഒന്നാം പ്രതിയായ പനങ്കാവ് സ്വദേശി അക്ഷയ് യെ ജയിൽ ജീവനക്കാർ പിടികൂടി, മുതലുകൾ സഹിതം പോലീസിന് ഏൽപ്പിച്ചിരുന്നു. എന്നാൽ മറ്റ് രണ്ട് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. പ്രതികൾ 22 ബണ്ടിൽ ബീഡിയും, 5 പുകയില പാക്കറ്റുകളും, ഒരു ഓപ്പോ സ്മാർട്ട്ഫോ ണും കടത്താൻ ശ്രമിച്ചുവെന്ന് കണ്ടെത്തി. പിന്നീട് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയായ മജീഫിനെ പിടികൂടുകയായിരുന്നു. കരിപ്പൂർ, എടവണ്ണ, മയിൽ സ്റ്റേഷനുകളിൽ അഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശ പ്രകാരം എസ്ഐ പി വിനോദ് കുമാർ, എസ്.സി.പി.ഒ ബൈജു, എസ്.സി.പി.ഒ ലിതേഷ്, സിപിഒ വിനിൽ മോൻ എന്നിവർ ചേർന്നാണ് ആണ് പ്രതിയെ പിടികൂടിയത്.