കണ്ണൂർ പള്ളിക്കുന്ന് പന്നേൻപാറയിൽ വൃദ്ധയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ
കണ്ണൂർ : കണ്ണൂർ പള്ളിക്കുന്ന് പന്നേൻ പാറയിൽ വൃദ്ധയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ. സംഭവത്തിൻ്റെ CCTV ദൃശ്യം പുറത്ത് വന്നു. പന്നേൻപാറയിലെ പന്നേൻ കാർത്ത്യായനിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത സംഭവത്തിൽ നാറാത്ത് സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ സെക്യൂരിറ്റി ജീവനക്കാരനാണ്. എന്നാൽ മാല മുക്കു പണ്ടമായിരുന്നു. പള്ളിക്കുന്ന് ഭാഗത്ത് നിന്നും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന കാർത്ത്യായനി യുടെ കഴുത്തിൽ നിന്നുമാണ് മാല പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന ആയിരുന്നു അടുത്ത് എത്തിയത്. സംഭവത്തിൻ്റെ CCTV ദൃശ്യം പുറത്തു വന്നു.മാല വലിച്ച് പൊട്ടിക്കുന്നതിനിടെ വീണ് കാർത്ത്യായനിക്ക് പരിക്കേറ്റിരുന്നു