കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റ് കുടുംബ സംഗമം നടത്തി
തലശ്ശേരി : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റ് കുടുംബ സംഗമം തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിൽ നടന്നു. മേജർ ജനറൽ കെടിജി നമ്പ്യാർ വി എസ് എം മുഖ്യതിഥിയായി. യൂണിറ്റ് പ്രസിഡന്റ് ഹരിന്ദ്രൻ നമ്പ്യാർ അധ്യക്ഷനായി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഡോക്ടർ കരിഷ്മ ക്ലാസ്സെടുത്തു. ബി കെ നായർ സുബൈദാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മേജർ ജനറൽ ടി പത്മിനി, എസ് എം പദ്മനാഭൻ നമ്പ്യാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും യൂണിറ്റ് മെമ്പർമാരുടെയും വിവിധ കലാപരിപാടി കളും ഉണ്ടായി വിജയികൾക്കും നറുക്കെടുപ്പ് വിജയികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.