പട്ടുവം മുറിയത്തോട് പ്രഭാത് കലാസമിതിയുടെ വാർഷിക ജനറൽബോഡി യോഗവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു
തളിപ്പറമ്പ : എഴുത്തുകാരി റീജ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡണ്ട് കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സനൽ പ്രസംഗിച്ചു. കലാസമിതി സെക്രട്ടരി എം സുരേഷ് സ്വാഗതവും ട്രഷർ എൻ കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ അനൂപ് (പ്രസിഡണ്ട്), പി വി പ്രമോദ്, പി വി രാജീവൻ, കെ രത്നാകരൻ (വൈസ് പ്രസിഡണ്ട്മാർ), എം സുരേഷ് (സെക്രട്ടരി), കെ നിജേഷ്, കെ സുരേഷ്, എൻ വി സതീശൻ (ജോ: സെക്രട്ടറിമാർ), എൻ കൃഷ്ണൻ (ട്രഷറർ).