കുട്ടാവ് ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേസസേവസമതി കുട്ടാവിന്റെയും ഹിന്ദു സേവകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഭഗവത്ഗീത വിതരണം ചെയ്തു
കണ്ണൂർ : കുട്ടാവ് ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേസസേവസമതി കുട്ടാവിന്റെയും ഹിന്ദു സേവകേന്ദ്രത്തി ന്റെയും ആഭിമുഖ്യത്തിൽ ഭഗവത്ഗീത വിതരണം ചെയ്തു. ചടങ്ങ് ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 70 ഓളം പേർക്കാണ് കുട്ടാവ് ശിവജി നഗറിൽ വച്ച് നടന്ന ചടങ്ങിൽ ഭഗവത്ഗീത വിതരണം ചെയ്തത്. നിഷാന്ത് കൂട്ടാവ്, ജിതിൻ, നിമീഷ് അശ്വന്ത്, പ്രവിനേഷ്, അഭിജിത്ത്, രാജു എന്നിവർ നേതൃത്വം നൽകി