ഭരണഘടനാമൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് വി.പി അബ്ദുൾ റഷീദ്
കണ്ണൂർ : ഭരണഘടനാമൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് വി.പി അബ്ദുൾ റഷീദ് (KPCC മെമ്പർ) വിദ്യാർത്ഥികൾ രാഷ്ട്രത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണെന്നും രാഷ്ട്ര നിർമ്മാണത്തിലും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിലും വിദ്യാർത്ഥികൾക്ക് മുഖ്യ പങ്കു വഹിക്കാനാവുമെന്നും വി.പി. അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു. ജവഹർ ബാൽമഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടുവാൻ കുട്ടികൾ ശക്തരായി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയൻമാൻ പി.വി.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.DCC സെക്രട്ടറി Adv. ഇ ആർ വിനോദ് കുട്ടികൾക്കുള്ള ബോധവത്ക്കര ണ ക്ലാസിനു നേതൃത്വം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പഠനത്തിൻ്റെ ആനുകാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം ക്ലാസെടുത്തത്. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ക്വിസ് , ചിത്രരചന മത്സര വിജയികൾക്കും കലാ-കായിക മത്സര വിജയികൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പ്രമുഖ വ്യവസായി ശ്രീ മൊട്ടമ്മൽ രാജൻ വിതരണം ചെയ്തു. JBM സ്റ്റേറ്റ് കോർഡിനേറ്റർ പി.ഷമീർ,KPCC മെമ്പർ രജനീരമാനന്ദ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ. സരസ്വതി, JBM തളിപ്പറമ്പ് ബ്ലോക്ക് കോർഡിനേറ്റർ പി.സി. സാബു,സി.വി സോമനാഥൻ മാസ്റ്റർ ,പി ഗോവിന്ദൻ മാസ്റ്റർ, മാസ്റ്റർ നാഥാൻ ജോയ്സ് എന്നിവർ സംസാരിച്ചു കുമാരി അനന്യ ഹരിദാസ് പ്രാർത്ഥനാഗാനം ആലപിച്ചു.