ചെക്കിക്കുളം ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ 22-ആമത് വാർഷികാഘോഷം സ്കൂളിൽ വെച്ച് നടന്നു
മുണ്ടേരി : ചെക്കിക്കുളം ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ 22-ആമത് വാർഷികാഘോഷം സ്കൂളിൽ വെച്ച് നടന്നു. കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ചെയ്മാൻ &മാനേജിങ് ഡയറക്ടർ സി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി രാജശ്രീ വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ രതീഷ് കോയാടൻ, നീലേഷ് സി പി, വാസന്തി അച്ചുതൻ, റനില, സീമ (സ്റ്റാഫ് സെക്രട്ടറി) പിടിഎ പ്രസിഡൻറ് സന്തോഷ് കെ വി, സ്കൂൾ ഹെഡ് ഗേൾ പൂജപ്രമോദ്, സ്വാതിഷ് എം പി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.