മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു
ചെറുകുന്ന് : മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎൽ മാനേജിംഗ് ഡയരക്ടറും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ആനക്കൈ ബാലകൃഷ്ണനെ ചെറുകുന്ന് വൈഖരി സംഗീത- നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പരിപാടി ഉദ്ഘാടനവും ആദരിക്കലും നിർവ്വഹിച്ചു. വൈഖരി പി.ടി.എ പ്രസിഡണ്ട് കൂടിയാണ്. ഡോ.ആനക്കൈ ബാലകൃഷ്ണൻ. പരിപാടിയോടനുബന്ധിച്ച് ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു. ചടങ്ങിൽ കെ.വി ജയശ്രീ, മലബാർ രമേശൻ, സദാനന്ദൻ അമ്പലപ്പുറം, ശ്രുതി സുരേഷ് എന്നിവർ സംസാരിച്ചു. ഡോ. ജിജികുമാരി സ്വാഗതവും. അജേഷ് നന്ദിയും പറഞ്ഞു.