പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു. മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദയാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പുരോഗമിച്ചു വരികയാണ്. പദയാത്രക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുമിൽ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽ ദത്തൻ തുടങ്ങിയവർ നേതൃത്വം നൽകി. എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസർ വൈഷ്ണവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേർസൺ മാറരായ പി പി മാലിനി, ടി കെ പ്രമോദ്, ശോഭന, പഞ്ചായത്ത് ആർ പി ശ്രീശൻ തുടങ്ങിയവർ സംസാരിച്ചു. 2025 മാർച്ച് മാസത്തോടെ ഗ്രാമ പഞ്ചായത്ത് സ്വിചിത്വവും ഹരിതാഭവും ആയ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.