ഹാൻവീവ് ഈ ഓണക്കാലത്ത് 5 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ
കണ്ണൂർ : ഹാൻവീവ് ഈ ഓണക്കാലത്ത് 5 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓണം റിബേറ്റ് വില്പനയുടെ ഭാഗമായി ഹാൻവീവ് ഉൽപ്പന്നങ്ങൾക്ക് 20ശതമാനം സർക്കാർ റിബേറ്റിന് പുറമെ തിരഞ്ഞെടുത്തഉൽപ്പന്നങ്ങൾക്ക് 10 മുതൽ 70 ശതമാനം വരെ പ്രത്യേക കഴിവും ഏർപ്പെടു ത്തിയിട്ടുണ്ട്. ആഗസ്ത് 23 മുതൽ സപ്തംബർ 14 വരെയാണ് റിബേറ്റ് നൽകുന്നത്. കേരള ദിനേശുമായി സംയോജിച്ച് റെഡിമെയ്ഡ് ഷർട്ടുകളും ഇത്തവണ ഹാൻവീവ് ഓണം വിപണിയിലൊരുക്കീട്ടുണ്ട്.
ഹാൻവീവിന്റെ നിലവിലുള്ള 40 ഷോറൂമുകൾക്ക് പുറമെ 3 റീജിയനുകളിലായി 10 എക്സിബിഷനുകളും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിപണന മേളകളും ഓണക്കാലത്ത് ഒരുക്കിയിട്ടുണ്ട്. പുതിയ വിപണന തന്ത്രത്തിന്റെ ഭാഗമായി ഓൺലൈൻ വിപണനം സാമൂഹിക മാധ്യമങ്ങൾ മുഖേനെ പരസ്യം നൽകി ഓണം വില്പന വർദ്ദിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ചെയർമാൻ പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 4 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ നൽകിക്കഴിഞ്ഞു. ജീവനക്കാരുടെ 2 ദിവസത്തെ വേതനവും നൽകും. വാർത്താ സമ്മേളനത്തിൽ എം ഡി അരുണാചലം സുകുമാർ ,കമ്പനി സിക്രട്ടറി അരുൺഅഗസ്തി ൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ മാത്യു, മാർക്കറ്റിങ്ങ് മാനേജർ ഒ കെ സുദീപ്, പ്രൊഡക്ഷൻ മാനേജർ വി ഷാജി, കണ്ണൂർ റീജിയണൽ മാനേജർ ടി കെ സലീം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.