ഓണം വിപണനമേളയുടെ ഭാഗമായി കൈത്തറി വസ്ത്ര–കരകൗശല പ്രദര്‍ശന വിപണനമേള പൊലീസ് മൈതാനിയില്‍ തുടങ്ങി
കണ്ണൂര്‍ : ഓണം വിപണനമേളയുടെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായകേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവ ചേർന്ന് നടത്തുന്ന സംസ്ഥാനതല കൈത്തറി വസ്ത്ര–കരകൗശല പ്രദര്‍ശന വിപണനമേള പൊലീസ് മൈതാനിയില്‍ തുടങ്ങി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി തീം പവലിയന് ഉദ്ഘാടനംചെയ്തു. മേളയുടെ ഭാഗമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മൈതാനംവരെ വിളംബര ഘോഷയാത്ര നടത്തി. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന്, ഹാന്‍വീവ് ചെയര്മാന് ടി കെ ഗോവിന്ദന്, കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് അജിമോന്, വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം ആനന്ദന്, എന്‍എച്ച്ഡിസി സീനിയര്‍ ഓഫീസര്‍ പി ജിബിന്‍, താവം ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. മേള സെപ്തംബര്‍ നാലിന് അവസാനിക്കും.