ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയൻ വിസ്മയ ഡിവിഷൻ കമ്മിറ്റി SSLC, +2 വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു
കണ്ണൂർ : ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയൻ വിസ്മയ ഡിവിഷൻ കമ്മിറ്റി SSLC, +2 വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നാകുമാരി ഉദ്ഘാടനം നിർവഹിച്ചു. അമലേഷ് മലപ്പട്ടം അധ്യക്ഷം വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കണ്ടപ്പൻ രാജീവൻ രാജൻ അരിമ്പ്ര, മിനേഷ് മണക്കാട് തുടങ്ങിയവർ സംസാരിച്ചു.