സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം ഹയർ സെക്കന്റെറി സ്കൂളിൽ നടന്നു
കണ്ണൂർ : സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ ഏഴാം വാർഷികാ ഘോഷം വിവിധ പരിപാടികളോടെ അഞ്ചരക്കണ്ടി ഹയർ സെക്കന്റെറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ വേദി പ്രസിഡന്റ് ശ്രീമതി പങ്കജാ പുരുഷോത്തമന്റെ അധ്യക്ഷതയിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പിപി പ്രസീത പരിപാടി ഉദ്ഘാടനം ചെയ്തു. എം പത്മനാഭൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ കൺവീനർ സി. കെ.അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിന് കെ.പി.ജിഷ്ണു നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പലതരം കലാകായിക മത്സരങ്ങളും നടത്തി.
വൈകുന്നേരം ആറുമണിക്ക് നടന്ന സമാപന സമ്മേളനം പ്രമുഖ സിനി ആർട്ടിസ്റ്റ് കണ്ണൂർ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശിവദാസ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പരിധിയിലെ 80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ ഷാൾ അണിയിച്ച് ആദരിച്ചു. ശുചിത്വ പരിപാലനത്തിൽ മികച്ച പ്രവർത്തനം നടത്തിയ അസോസിയേഷൻ കുടുംബാം ഗമായപി. കൃഷ്ണനെ ചടങ്ങിൽ വെച്ച് ആദരിച്ചു.BSF ജവാനുംFPT ഗോൾഡ് മെഡൽ ജേതാവുമായ ധനുഷ് സത്യന് സ്വീകരണവും നൽകി. ആശംസ അർപ്പിച്ചുകൊണ്ട് റസിഡൻസ് അസോസിയേഷൻ കേരളഘടകം വർക്കിംഗ് പ്രസിഡണ്ട് ആർ അനിൽകുമാർ സംസാരിച്ചു. കലാ മത്സര വിജയികൾക്കുള്ള സമ്മാനം വിശിഷ്ടാതിഥി യായ ശിവദാസ് കണ്ണൂർ നൽകി.സെക്രട്ടറി കെ സി ശ്രീനിവാസൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി വി സുരേഷ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് മുദ്ര ആർട്സ് ഡയറക്ടർ സൂര്യ ഷബിന്റെ നേതൃത്വത്തിൽ വിവിധതരം നിർത്ത നൃത്യങ്ങളും ഗാലാലാപനവും അരങ്ങേറി.