കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള നടത്തി
കടവത്തൂർ : കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി. കൊളവല്ലൂർ എസ് ഐ അഖിൽ ടി കെ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ പി പി എ സലാം സ്പോർട്സ് ജേഴ്സി റിലീസ് ചെയ്തു. പ്രധാനാധ്യാപകൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. പുതുതലമുറയിലെ വിദ്യാത്ഥികളിൽ കായികശേഷി വർദ്ധിപ്പിക്കുന്നതിൽ ആരോഗ്യപരമായ കായിക മത്സരം സഹായിക്കുമെന്ന് എസ് ഐ അഖിൽ ടി കെ പറഞ്ഞു. വർണ്ണശബളമായ മാർച്ച് പാസ്റ്റിന് എ ഐ അനിൽ ടി കെ സല്യൂട്ട് സ്വീകരിച്ചു. ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ, ത്രോ മത്സരങ്ങൾ, ജംപിംഗ് മത്സരങ്ങൾ, ഹഡിൽസ് എന്നിവയിൽ ആവേശകരമായ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതിയായി.