അനധികൃതമായി സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടിയെന്ന് പോലീസ്
കണ്ണൂർ : കണ്ണൂർ നഗരത്തിൽ അനധികൃതമായി സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടിയെന്ന് പോലീസ്. പെർമിറ്റ് ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾ പിടികൂടാൻ എ സി പി ടി കെ രത്നകുമാറിന്റെ നിർദ്ദേശപ്രകാരം സ്ക്വാഡ് രൂപീകരിച്ചു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് സ്ക്വാഡ്. ട്രാഫിക് എസ് ഐ ഉൾപ്പെടെയുള്ളവർ സ്ക്വാഡിൽ നഗരത്തിലാകെ സ്ക്വാഡ് പരിശോധന നടത്തും. നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുമെന്നും പോലീസിൻ്റെ മുന്നറിയിപ്പ്.