പപ്പായ പറിക്കുന്നതിനിടെ വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥ മരിച്ചു
by
ZealTv
November 11, 2024
കണ്ണൂർ : വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥ മരിച്ചു. ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരൻ സോമൻ്റെ ഭാര്യ ശാന്ത (55) യാണ് മരണമടഞ്ഞത്. ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ തെന്നി വീണാണ് അപകടം. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം നടന്നത്.